04:33am 10 November 2026
NEWS
പോരാടാൻ നാട്ടിൽ നിന്നുംതാരങ്ങൾ ഖത്തറിലെത്തി: ഖിയ ചാമ്പ്യൻസ് ലീഗിന് നാളെ തുടക്കം
29/04/2025  02:27 PM IST
nila
പോരാടാൻ നാട്ടിൽ നിന്നുംതാരങ്ങൾ ഖത്തറിലെത്തി: ഖിയ ചാമ്പ്യൻസ് ലീഗിന് നാളെ തുടക്കം

ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, പ്രവാസി ഇന്ത്യൻ കായിക താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പു വരുത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായി , മിനിസ്ട്രി ഓഫ് കൾച്ചർ  സ്പോർട്സ് , സുപ്രീം കമ്മറ്റി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ  സഹകരണത്തോടെ നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനു നാളെ (വ്യാഴം) ദോഹ സ്റ്റേഡിയത്തിൽ തുടക്കമാവും. 
കഴിഞ്ഞ 24ന് ആരംഭിച്ച ഇന്ത്യൻ സ്കൂൾ ടീമുകൾ ക്കായുള്ള മത്സരങ്ങളുടെ ആദ്യഘട്ടംസമാപിച്ചതിന് പിന്നാലെയാണ്  എട്ട് പ്രമുഖ ടീമുകൾ കൊമ്പു കോർക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം തുടങ്ങുന്നത്.
ടൂർണമെന്റിൽ കളിക്കാനായി നാട്ടിൽ നിന്നും നിരവധി ഐ. എസ്. എൽ,  ഐ ലീഗ് കളിക്കാർ ദോഹയിൽ എത്തിക്കഴിഞ്ഞു. എട്ട് ടീമുകൾ രണ്ട്  ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്. 
ഖത്തറിലെ പ്രമുഖ ടീമുകളായ സിറ്റി എക്സ്ചേഞ്ച് എഫ്‌സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്‌സി, ഗ്രാൻഡ് മാൾ എഫ്‌സി,  ഇൻകാസ് ഖത്തർ എഫ്‌സി,  ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ എഫ്‌സി, ഫാൻ ഫോർ എവർ എഫ്‌സി, മംഗളുരു എഫ്‌സി,   ഖത്തർ തമിഴർ സംഘം  എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. 
നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ  സിറ്റി എക്സ്ചേഞ്ച് എഫ്.സി ഫാൻ ഫോർ എവർ എഫ്‌സിയെ നേരിടും. തുടർന്ന് ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ എഫ്‌സിയും മംഗളുരു എഫ്‌സിയും തമ്മിലാണ് മത്സരം. വെള്ളിയാഴ്ച്ച ഇൻകാസ് ഖത്തർ ഖത്തർ തമിഴർ സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി ഗ്രാൻഡ് മാൾ എഫ്സിയെയുമാണ് നേരിടുന്നത്.   
ജൂനിയർ ഖിയ ചാമ്പ്യൻസ് ലീഗിൽ ഒലീവ് ഇന്റർനാഷണൽ സ്കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ, നോബിൾ സ്കൂൾ ലയോള സ്കൂൾ, ഡിപിഎസ്, ഐഡിയൽ സ്കൂൾ, എം ഇ എസ്, ബിർള , എം ഇ എസ് ഇന്റർനാഷണൽ എന്നിവർ വ്യാഴം വെള്ളി ദിവസങ്ങളിലായി പോരടിക്കുന്നു.  ടൂർണമെന്റിന്റെ ഔദ്യോഗിക ഉത്ഘാടനം വെള്ളിയാഴ്ച ഏഴ് മണിക്കാണ്. കുടുംബങ്ങൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img